ഷാർജ കെട്ടിടത്തിലെ തീയണച്ചു; ഏഴു പേർക്ക് നിസ്സാര പരിക്ക്

ഷാർജ-മലയാളികൾ ഉൾപ്പെടെ താമസിക്കുന്ന ഷാർജയിലെ അൽ നഹ്ദയിൽ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീയണച്ചു. നിസ്സാര പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് വന്‍തീപ്പിടിത്തമുണ്ടായത്. ലുലു ഹൈപ്പർ മാർക്കറ്റിനടുത്ത 48 നിലകളുള്ള അബ്കോ ടവറിലാണ് തീ പിടിത്തമുണ്ടായത്. താഴത്തെ നിലകളിൽനിന്ന് ആരംഭിച്ച തീ ഉടൻ മുകളിലേക്ക് ആളിപ്പടരുകയായിരുന്നു.


സിവിൽ ഡിഫൻസും അഗ്നിശമന സേനാ വിഭാഗങ്ങളും കുതിച്ചെത്തി കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിൽനിന്നും ആളുകളെ മാറ്റി. ഒടുവിൽ രാത്രി വൈകിയാണ് തീ നിയന്ത്രണ വിധേയമായത്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ നിശ്ശേഷം കത്തിനശിച്ചതായാണ് വിവരം. പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകൾ പറ്റി. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല.

Latest News