അബുദാബി- കുട്ടികള്‍ക്ക് ഇനി മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കവേ തന്നെ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിനായി യു.എ.ഇ ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ (എം.ഒ.എച്ച്.എ.പി) മന്ത്രാലയം മൊബൈല്‍ വാക്‌സിനേഷന്‍ ഇ ക്ലിനിക്കുകള്‍ ആരംഭിച്ചു. മാതാപിതാക്കള്‍ക്ക് കുട്ടിയെയും കൊണ്ട് ഹെല്‍ത്ത് സെന്ററുകള്‍ക്ക് അകത്തേക്ക് പ്രവേശിക്കേണ്ട സാഹചര്യം ഇതോടെ ഇല്ലാതെയാവും. രാജ്യത്തെ ഏതാണ്ട് മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഈ സേവനം ലഭ്യമാക്കിയതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അപ്പോയ്‌മെന്റ് എടുത്തതിന് ശേഷം ഹെല്‍ത്ത് സെന്ററുമായി ബന്ധപ്പെട്ടാല്‍ മാതാപിതാക്കള്‍ക്ക് ആവശ്യമായ വിവരം ലഭ്യമാകും. നിശ്ചിത സമയത്ത് ഹെല്‍ത്ത് സെന്ററില്‍ എത്തിയാല്‍ ജീവനക്കാര്‍ ഇറങ്ങിവന്ന് കാറിനകത്ത് വെച്ചുതന്നെ കുട്ടിക്ക് വാക്‌സിന്‍ നല്‍കും. 18 മാസം, നാല്, ആറ്, 12 വയസ്സുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാകും.