യു.എ.ഇയില്‍ ഒന്നര വയസ്സുകാരന്‍ കോവിഡ് മുക്തി നേടി

അബുദാബി-  യു.എ.ഇയില്‍ കോവിഡ് ബാധിച്ച ഒന്നര വയസ്സുകാരനായ ഫിലിപ്പിനോ കുട്ടിക്ക്  രോഗവിമുക്തി. ബേബി സെയ്ന്‍, യു.എ.ഇയില്‍ രോഗവിമുക്തി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഫിലിപ്പിനോയാണെന്ന് അബുദാബിയിലെ ഫിലിപ്പിനോ എംബസി അറിയിച്ചു. കോവിഡ് ബാധിച്ച സെയ്‌നിന്റെ അമ്മയും സുഖം പ്രാപിച്ചിട്ടുണ്ട്. നേരത്തെ അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനി നടത്തിയ പരിശോധനകളില്‍ ഏഴു തവണയും കുട്ടിയില്‍ രോഗബാധയുണ്ടെന്ന് തെളിഞ്ഞിരുന്നു. അമ്മയില്‍ ലക്ഷണങ്ങള്‍ ചെറിയ രൂപത്തില്‍ പ്രത്യക്ഷമായിരുന്നുവെങ്കിലും സെയ്‌നിന്റെ കാര്യത്തില്‍ യാതൊരു അടയാളവും കണ്ടിരുന്നില്ല.
2018 ഒക്‌ടോബറില്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ ജനിച്ച സെയ്‌നിന് കുഴപ്പമൊന്നും വരരുതെന്ന് മനമുരുകി പ്രാര്‍ഥിച്ചിരുന്നുവെന്ന് ഫിലിപ്പീന്‍സ് അംബാസഡര്‍ ജെയ്‌സീലിന്‍ എം. ക്വിന്റാന പറഞ്ഞു.

 

Latest News