കോവിഡ്: യു.എ.ഇയില്‍ ഒരു മലയാളി കൂടി മരിച്ചു

അബുദാബി-യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തറാണ് (60) അബുദാബിയിൽ മരിച്ചത്.

ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു. അബുദാബിയിലെ ഇംപീരിയൽ ലണ്ടൻ ഡയബറ്റിക് ആശുപത്രിയിലെ ജനറൽ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.

ഭാര്യ: മഞ്ജു. മകൻ: മുഹമ്മദ് തുഷാർ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് ബനിയാസ് ഖബറിസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Latest News