യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്

അബുദാബി- യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  462 പുതിയ കോവിഡ്​ ബാധ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ നിരക്കില്‍ നേരിയ കുറവുണ്ടെന്ന് ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാം അറിയിച്ചു.

ഒമ്പത് മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു.  ഇതിൽ മലയാളികളും ഉൾപ്പെടും. ഇതോടെ മരണസംഖ്യ 146 ആയി. ഇന്നലെ 11 പേർ മരിച്ചിരുന്നു. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട്  രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.
 462 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 15,192 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  187 പേർക്ക് കൂടി ഇന്ന് അസുഖം പൂർണമായും ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ
രോഗമുക്തി നേടിയവരുടെ എണ്ണം 3,153 ആയി.  വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള ആരോഗ്യ പരിശോധന മുഴുവൻ എമിറേറ്റുകളിലും വ്യാപകമാക്കിയിട്ടുണ്ട്.

Latest News