പാവപ്പെട്ടവര്‍ക്ക് അരിയും സാധനങ്ങളും എത്തിച്ച്  സല്‍മാന്‍ ഖാന്‍

പന്‍വേല്‍, മഹാരാഷ്ട്ര- കോവിഡ് ഭീഷണിയില്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ അയച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലവില്‍ പന്‍വേലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. ഇവര്‍ക്കൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. യൂലിയെയും ജാക്വിലിനെയും കുടുംബാംഗങ്ങളും  വീഡിയോയിലുണ്ട്. 
ലോക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനായി 'അന്നാ ദാന്‍' ചലഞ്ച് ഏറ്റെടുക്കണമെന്ന് സല്‍മാന്‍ ഖാന്‍ അഭ്യര്‍ഥിച്ചിരുന്നു. 25000 ദിവസ വേതനക്കാര്‍ക്കും സല്‍മാന്‍ സഹായധനം നല്‍കിയിരുന്നു.

Latest News