മക്കയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

മക്ക- മലപ്പുറം ജില്ലയിലേ ക്ലാരിമൂച്ചിക്കൽ കവിങ്ങലപടി സ്വദ്ദേശി കുണ്ടിൽ മുസ്തഫ (53)  മക്കയിൽ വാഹനാപകടത്തില്‍ മരിച്ചു. ഷെഡിൽ നിർത്തിയിട്ടിരുന്ന വാഹനം വാതിൽ തുറന്ന് പുറത്ത് നിന്ന് സ്റ്റാർട്ട്ചെയ്യുന്നതിനിടെ  നിയന്ത്രണം വിട്ട് മുസ്തഫയെ ഇടിക്കുകയായിരുന്നു. ഭാര്യ, റംല,  മകൻ ശാഫി (മക്കയിലെ ഹൗസ് കെയർ സൂപ്പർ മാർക്കറ്റ്) ജുബൈരിയ, ജുമൈലത്ത്, ജുമാനത്ത്. നടപടിക്രമങ്ങൾ പൂർത്തികരിച്ചു മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം  മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

Latest News