യു.എ.ഇയില്‍ 11 മരണം, കോവിഡ് പരിശോധന വ്യാപകമാക്കി

അബൂദാബി- യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ച് തിങ്കളാഴ്ച 11 പേര്‍ മരണപ്പെട്ടു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. രാജ്യത്ത് കോാവിഡുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇത്. ഇതോടെ മൊത്തം മരണസംഖ്യ 137 ആയി.
അതേസമയം, രാജ്യത്ത് 567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 14,730 ആയി. ഇന്നത്തെ കണക്കുകള്‍ പ്രകാരം 203 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദപ്പെട്ടിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 2,966 ആയി.
കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താനുള്ള ആരോഗ്യ പരിശോധന മുഴുവന്‍ എമിറേറ്റുകളിലും വ്യാപകമാക്കി.  ദിനേന 25,000ത്തിലധികം ആളുകളിലാണ് പരിശോധന നടത്തുന്നത്.

 

Latest News