Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ് ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമര്‍ശം; നടനെതിരെ രഞ്ജിനി

വടകര-വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമര്‍ശം നടത്തിയ നടനെതിരെ ചലച്ചിത്ര താരം  രഞ്ജിനി. നാടക നടനായ വാസുദേവനെതിരെയാണ് രഞ്ജിനി നിയമ നടപടിക്ക് ഒരുങ്ങുന്നത്. 
ഇരുവരും അംഗങ്ങളായ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ ആണ് സംഭവം. സംഭാഷണത്തിനിടെ വാസുദേവന്‍ നടത്തിയ മോശം പരാമര്‍ശം നടിയെ പ്രകോപിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന്, സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് താരം നടനെതിരെ നിയമപരമായ നോട്ടീസ്  അയയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം വാസുദേവനെതിരെ നടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ നടി ഇതുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വ്യക്തമാക്കി. നിയമ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസിനെ പറ്റി വിശദീകരണം നല്‍കാന്‍ സാധിക്കില്ലെന്നും  പത്രക്കുറിപ്പിലൂടെ പിന്നീട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. 
 

Latest News