കോവിഡ്:  യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു 

അബ്ദുസമദ്

അബുദാബി-കോറോണ വൈറസ് രോഗബാധ കാരണം യുഎഇയില്‍ ഒരാള്‍ കൂടി മരിച്ചു. 
മലപ്പുറം സ്വദേശി അബ്ദുസമദ്  കായല്‍മഠത്തിലാണ് മരിച്ചത്.  അന്‍പതിമൂന്ന് വയസ്സായിരുന്നു.  
ഇദ്ദേഹത്തെ കൂടാതെ ഇന്ന് രണ്ടുപേര്‍കൂടി മരണമടഞ്ഞിരുന്നു.  താനൂര്‍ സ്വദേശിയായ കമാലുദ്ദീന്‍, ആലപ്പുഴ സ്വദേശിയായ പനയറ ജേക്കബ് എന്നിവരാണ് മരിച്ചത്.  ഇതോടെ 24 മണിക്കൂറിനിടയില്‍ യുഎഇയില്‍ കോറോണ രോഗബാധമൂലം മരിച്ചത് അഞ്ചു മലയാളികളാണ്.  ഗള്‍ഫില്‍ കോറോണ രോഗബാധമൂലം മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 45 കവിഞ്ഞു.  
 

Latest News