Sorry, you need to enable JavaScript to visit this website.

കളിക്കളങ്ങള്‍ ഉണരുന്നു, വെള്ളിയാഴ്ച ആദ്യ ലീഗ് പുനരാരംഭിക്കുന്നു

ലണ്ടന്‍ - കൊറോണ ഭീതി അകന്നു തുടങ്ങിയതോടെ കളിക്കളങ്ങള്‍ സജീവമാവുകയാണ്. ആദ്യം കളി പുനരാരംഭിക്കുന്നത് തെക്കന്‍ കൊറിയയിലാണ്. കെ-ലീഗ് ഫുട്‌ബോള്‍ സീസണ്‍ വെള്ളിയാഴ്ച പുനരാരംഭിക്കും. കാണികളെ പ്രവേശിപ്പിക്കാതെയാവും കളി. മറ്റു ലീഗുകളിലെ ചലനങ്ങള്‍ ഇങ്ങനെയാണ്:
-പത്ത് നിഷ്പക്ഷ വേദികളിലായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അവശേഷിച്ച 92 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കം തകൃതിയാണ്. ലിവര്‍പൂള്‍ കിരീടത്തിനരികിലാണ്. 
-കൊളോണ്‍ എഫ്.സിയിലെ മൂന്നു പേര്‍ക്ക് കൊറോണ ബാധിച്ചെങ്കിലും ഈ മാസം 16 നു ശേഷം ബുണ്ടസ്‌ലിഗ പുനരാരംഭിക്കും. തിയ്യതി ഇന്ന് പ്രഖ്യാപിക്കും.
-സ്പാനിഷ് ലീഗില്‍ കളിക്കാരുടെ കൊറോണ പരിശോധന ആരംഭിച്ചു, രണ്ടു ദിവസം പരിശോധനയുണ്ടാവും. തുടര്‍ന്ന് രണ്ടു ദിവസത്തിനകം പരിശീലനം പുനരാരംഭിക്കും. എപ്പോള്‍ ലീഗ് തുടങ്ങാനാവുമെന്നതിനെക്കുറിച്ച് ധാരണയായിട്ടില്ല.
-ഇറ്റലിയില്‍ ട്രയ്‌നിംഗ് സെന്ററുകളില്‍ വ്യക്തിഗത പരിശീലനത്തിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കി. മെയ് 18 മുതലേ ടീം ട്രയ്‌നിംഗ് സാധ്യമാവൂ. 
-ഇംഗ്ലിഷ് ക്രിക്കറ്റ് സീസണ്‍ ജൂലൈ ഒന്നിനു ശേഷമേ തുടങ്ങൂ. അതും കാണികളില്ലാതെ. പുതിയ ഹന്‍ഡ്രഡ് ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്ക് നീട്ടി. നീട്ടിവെച്ച ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പര ജൂലൈ എട്ടിന് തുടങ്ങിയേക്കും. 
-ഐ.പി.എല്‍ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിന് മുമ്പ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കളി നടത്താനാണ് ഇപ്പോള്‍ ബി.സി.സി.ഐ ആലോചിക്കുന്നത്. 

Latest News