ജീവനക്കാരന് കൊറോണ: സൗദിയിൽ റസ്റ്റോറന്റുകൾ അടപ്പിച്ചു

യാമ്പു - ജീവനക്കാരിൽ ഒരാൾക്ക് കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് യാമ്പു ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഡൊമിനൊ പിസ റസ്റ്റോറന്റിന്റെ രണ്ടു ശാഖകൾ യാമ്പു റോയൽ കമ്മീഷൻ അടപ്പിച്ചു. റദ്‌വ, അൽബഥ്‌ന ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന ഡൊമിനൊ പിസ ശാഖകളാണ് അടപ്പിച്ചത്. ഡൊമിനൊ പിസ റെസ്റ്റോറന്റിലെ ജീവനക്കാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊറോണബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് മുൻകരുതലെന്നോണമാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്. 
ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി മുഴുവൻ പ്രതിരോധ നടപടികളും സ്വീകരിക്കുകയും പൂർണമായും അണുവിമുക്തമാക്കുകയും ചെയ്ത ശേഷം മാത്രമേ ഇരു ശാഖകളും വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് യാമ്പു റോയൽ കമ്മീഷൻ പറഞ്ഞു.
 

Latest News