അബുദാബി- കോവിഡ് ലക്ഷണമുള്ള എല്ലാവര്‍ക്കും പരിശോധന സൗജന്യമാക്കി അബുദാബി. വയോധികര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും കോവിഡ് പരിശോധന സൗജന്യമായിരിക്കും.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കു പുറമെ എമിറേറ്റിലുള്ള െ്രെഡവ് ത്രൂ കേന്ദ്രങ്ങളിലും പരിശോധന നടത്താം. മേല്‍പറഞ്ഞ ഗണത്തില്‍പെടാത്തവര്‍ക്ക് കോവിഡ് പരിശോധനക്ക് 370 ദിര്‍ഹം ഈടാക്കുമെന്നും വ്യക്തമാക്കുന്നു.
രോഗബാധിതരെ കണ്ടെത്തുന്നതോടൊപ്പം രോഗപ്പകര്‍ച്ച തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഇതുവഴി സാധിക്കും. അതുകൊണ്ടുതന്നെ കോവിഡ് പരിശോധന വ്യാപകമാക്കി കൂടുതല്‍ ആളുകള്‍ക്ക് പരിശോധിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. കോവിഡ് രോഗ ലക്ഷണമുള്ളവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും പരിശോധിക്കാന്‍ മുന്നോട്ടുവരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.