അബുദാബി- കോവിഡ് നിയന്ത്രണങ്ങളോടെയാണെങ്കിലും യു.എ.ഇ വ്യാപാര മേഖല തുറന്നതോടെ രാജ്യം സജീവതയിലേക്ക്. പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളെല്ലാം തുറന്നിട്ടുണ്ട്. ദുബായ് മാള്‍, നഖീല്‍, ഇബ്ന്‍ ബത്തൂത്ത മാളുകള്‍, ഡ്രാഗന്‍ മാര്‍ട്ട്, ദെയ്‌റ ഗോള്‍ഡ് സൂഖ് തുടങ്ങിയവയെല്ലാം തുറന്നു. ഉച്ചക്കു 12 മുതല്‍ രാത്രി 10 വരെയാണു പ്രവേശനം.
തെര്‍മല്‍ സ്‌കാനിംഗ് നടത്തിയാണ് കടത്തിവിടുന്നത്. പാര്‍ക്കിംഗ് മേഖല 75 ശതമാനവും ഒഴിച്ചിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദെയ്‌റ ഗോള്‍ഡ് സൂഖില്‍ റീട്ടെയ്ല്‍ കടകള്‍ രാവിലെ 11 മുതല്‍ രാത്രി 9വരെയും ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുമാണു പ്രവര്‍ത്തിക്കുന്നത്.
ഉള്‍ക്കൊള്ളാവുന്നതിന്റെ 30 ശതമാനം സന്ദര്‍ശകര്‍ക്കു മാത്രമാണു പ്രവേശനം. ജീവനക്കാരും സന്ദര്‍ശകരും മാസ്‌കും ഗ്ലൗസും ധരിക്കണം. തിയറ്ററുകള്‍, മ്യൂസിയം, പൈതൃക കേന്ദ്രങ്ങള്‍, മസാജ് സെന്ററുകള്‍, വിവാഹ ഹാളുകള്‍, ഉദ്യാനങ്ങള്‍, ബീച്ചുകള്‍, കളിക്കളങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം പിന്‍വലിച്ചിട്ടില്ല.
മെട്രോയിലും ബസിലും ഒരു സീറ്റ് ഇടവിട്ടാണ് ഇരിക്കേണ്ടത്. 2 പേര്‍ക്കുള്ള സീറ്റില്‍ ഒരാള്‍ക്ക് ഇരിക്കാം. മാസ്‌കും ഗ്ലൗസും ധരിക്കണം. ടാക്‌സിയില്‍ 3 പേര്‍ മാത്രമേ ഉണ്ടാകാവൂ.






