കുവൈത്ത് സിറ്റി- ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കണക്കിലെടുത്തു കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന് കുവൈത്തില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നു. പ്രത്യേക വാഹനങ്ങളില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റുകളെത്തി പരിശോധിക്കുന്നതിനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ചൈനയില്‍നിന്നു കൂടുതല്‍ ഉപകരണങ്ങളും മരുന്നും ഇറക്കുമതി ചെയ്യുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 2198 ആയതോടെ ഇന്ത്യക്കാരുടെ ആശങ്ക വര്‍ധിക്കുകയാണ്. മലയാളികള്‍ തിങ്ങി വസിക്കുന്ന ജലീബ്, അബ്ബാസിയ പ്രദേശങ്ങളില്‍ കൊറോണ രോഗബാധ വ്യാപകമാകുന്നു. സമീപത്തുള്ള കൊറോണ പരിശോധന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.






