കുവൈത്തില്‍ അഞ്ചുമരണം കൂടി, രണ്ട് ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി- കോവിഡ് 19 ബാധിച്ച് കുവൈത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം മരിച്ച കോഴിക്കോട് മാങ്കാവ് സ്വദേശി മഫ്‌റൂഫ് ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ മരണവിവരങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത്  കൊറോണ മരണം 38 ആയി. ഇതില്‍ 14 പേരും ഇന്ത്യക്കാരാണ്.

122 ഇന്ത്യക്കാരടക്കം 364 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 4983 അയി. ഇതില്‍ 2198 രോഗികള്‍ ഇന്ത്യക്കാരാണ്.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 72 പേരില്‍ 29  പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടാതെ 10  പേരെ കൂടി ഐ.സി.യുവിലേക്കും രണ്ട് പേരെ കൊറോണ വാര്‍ഡിലേക്കും മാറ്റിയിട്ടുണ്ട്.

രാജ്യത്ത്  1776 പേര്‍ രോഗ മുക്തി നേടിയതായും 29 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

 

Latest News