നാട്ടിലേക്ക് മടങ്ങാന്‍ വിദേശികളുടെ കലാപം; കുവൈത്ത് സേന അടിച്ചമര്‍ത്തി-video

കുവൈത്ത് സിറ്റി- നാട്ടിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കുവൈത്തില്‍ അനധികൃത താമസക്കാരായ ഈജിപ്തുകാര്‍ ആരംഭിച്ച കലാപം സുരക്ഷാ സേന അടിച്ചമര്‍ത്തി.

നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞിരുന്നവരെ പിടികൂടി പ്രത്യേക കേന്ദ്രങ്ങളിലാണ് താമസിപ്പിച്ചിരുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കലാപത്തിനു ശ്രമിച്ച ഏതാനും പേര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഈയാഴ്ച തന്നെ നാട്ടിലേക്ക് മടങ്ങുന്നതിന് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കൈവത്തിലെ ഈജിപ്ത് എംബസി പ്രതിനിധികള്‍ അഭയ കേന്ദ്രം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് ഉറപ്പു നല്‍കി. അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നിയമം ലംഘിച്ച് കഴിയുന്നവരെ പിഴ ഈടാക്കാതായും വിമാന ടിക്കറ്റ് സര്‍ക്കാര്‍ വഹിച്ചും പ്രവാസികളെ നാടുകളിലേക്ക് മടങ്ങാന്‍ കുവൈത്ത് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

നിയമലംഘകരായ ഈജിപ്തുകാരെ ഈയാഴ്ച മുതല്‍ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഈജിപ്ത് അംബാസഡര്‍ താരിഖ് അല്‍ ഖൂനി പറഞ്ഞു.

 

Latest News