ഇന്ത്യയില്‍ ഓരോ 20 മിനുട്ടിലും ഒരു കോവിഡ് മരണം; രോഗബാധിതര്‍ 42,533

ന്യൂദല്‍ഹി- രാജ്യത്ത് ഓരോ 20 മിനുട്ടിലും ഒരു കോവിഡ് രോഗി മരണത്തിന് കീഴടങ്ങുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 1373 ആയി. 2553 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 42533 ആയി ഉയര്‍ന്നു.  

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12974 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. 548 പേര്‍ മരണപ്പെട്ടു. ഗുജറാത്ത്, ദല്‍ഹി എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 5428, 4549 എന്നിങ്ങനെയാണ് കോവിഡ് കേസുകളുടെ. കണക്കുകള്‍. തമിഴ്‌നാട്ടില്‍ 3023 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News