Sorry, you need to enable JavaScript to visit this website.

ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര്  കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടന്‍-കോകാവിഡില്‍ മരണത്തിന്റെ വക്കില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള ആദരമായി കഴിഞ്ഞ ദിവസം പിറന്ന സ്വന്തം കുഞ്ഞിന് ഡോക്ടര്‍മാരുടെ പേര് നല്‍കി ബോറിസ് ജോണ്‍സണ്‍. തങ്ങളുടെ ആണ്‍കുഞ്ഞിന് ബോറിസും കാമുകി കാരി സിമണ്ട്‌സും നല്‍കിയ പേര് വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് എന്‍എച്ച്എസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള നന്ദി പ്രകടിപ്പിച്ചു കൊണ്ട് ബോറിസ് ചേര്‍ത്തത്.കോവിഡ് ബാധിതനായി മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്ന ബോറിസിനെ ഡോക്ടര്‍മാരായ നിക്ക് പ്രൈസും നിക്ക് ഹാര്‍ട്ടുമായിരുന്നു ചികില്‍സിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് കാരിയുടെ യഥാര്‍ഥ പേരായ ലോറയോടൊപ്പം മിഡില്‍ നെയിമായി നിക്കോളാസ് എന്നുകൂടി ചേര്‍ത്തത്. കാരി സിമണ്ട്‌സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വില്‍ഫ്രഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റെ പേരാണ്.
 എന്‍എച്ച്എസ് മറ്റേണിറ്റി ടീമിന് ഞങ്ങളെ പരിപാലിച്ചതില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാന്‍ ഏറെ സന്തോഷവതിയാണ്- കാരി ഇന്‍സ്റ്റഗ്രാമില്‍ തന്റെ സന്തോഷം പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കുഞ്ഞിനെ കാരി മാറോടണച്ചിരിക്കുന്ന ചിത്രമാണ്. 32 കാരിയായ കാരി, ബോറിസ് കൊറോണ വൈറസ് ഭേദമായി ഐസിയു വിട്ട് 16 ദിവസത്തിനു ശേഷമാണ് കുഞ്ഞിനു ജന്‍മം  നല്‍കത്. ജോണ്‍സന്റെ ആറാമത്തെയും കാരി സൈമണ്ട്‌സ്‌ന്റെ ആദ്യത്തെയും കുട്ടിയാണിത്.

Latest News