തുപ്പാക്കി രണ്ടാം ഭാഗത്തിലും വിജയ്‌യുടെ നായിക കാജല്‍ തന്നെ

ചെന്നൈ-ഇളയ ദളപതി വിജയ് യുടെ ഹിറ്റ് ചിത്രം 'തുപ്പാക്കി'യുടെ രണ്ടാംഭാഗം ഒരുക്കുമെന്ന് സംവിധായകന്‍ എ.ആര്‍ മുരുകദോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 'തുപ്പാക്കി 2'വിലും നായികയായി കാജല്‍ അഗര്‍വാള്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സാധാരണ തമിഴിലെ രണ്ടാംഭാഗം ചിത്രങ്ങളില്‍ നായിക മാറാറുണ്ട്. അപ്പോഴാണ്എട്ടു വര്‍ഷം പഴക്കമുള്ള ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ അതേ നായിക വരുന്നത്.നിഷ എന്ന കഥാപാത്രമായാണ് കാജല്‍ അഗര്‍വാള്‍ ആദ്യ ഭാഗത്തില്‍ വേഷമിട്ടത്. നടന്‍ ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് മുരുകദോസ് ചെന്നൈയിലെ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വെച്ചാണ്  വെളിപ്പെടുത്തിയത്. ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്‌ക്രിയരാക്കി കൊണ്ട് മുംബൈയിലെ ബോംബ് സ്‌ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്.

Latest News