ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി സമ്മാനം നേടി തൃശൂര്‍ സ്വദേശി

അബുദാബി - ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ദിലീപ് കുമാര്‍ ഇല്ലിക്കോട്ടിലിന് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ഇന്ന് നടന്ന നറുക്കെടുപ്പിലാണ് ദിലീപ് കുമാര്‍ കോടിപതിയായത്. ഏഴ് വര്‍ഷമായി യു.എ.ഇയിലുള്ള ദിലീപ് കുമാര്‍ പ്രതിമാസം 5000 ദിര്‍ഹം വേതനത്തിന് അജ്മാനിലെ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഏപ്രില്‍ 14ന് ഓണ്‍ലൈനിലൂടെയാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. തനിക്ക് വലിയൊരു സംഖ്യ ബാങ്കു വായ്പ തിരിച്ചടക്കാനുണ്ടെന്നും അത് അടച്ചുതീര്‍ക്കുകയാണ് ആദ്യം ചെയ്യുന്നതെന്നും ദിലീപ് കുമാര്‍ പറഞ്ഞു. 16, 9 വയസുള്ള മക്കളുടെ മികച്ച ഭാവിക്കു വേണ്ടിയും തുക ചെലവഴിക്കും. ഭാര്യ അജ്മാനില്‍ വീട്ടമ്മയാണ്.

500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റ് വാങ്ങിച്ചാല്‍  ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. നേരത്തെ നടന്ന നറുക്കെടുപ്പുകളില്‍ മിക്കതിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ജേതാവായിട്ടുള്ളത്.

 

Latest News