ദുബായ് - യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവ വഴിയാണ് ഒന്നരലക്ഷം പേര്‍ ഇതിനകം മടക്കയാത്രക്ക് രജിസ്റ്റര്‍ ചെയ്തത്. അപേക്ഷകരില്‍ 25 ശതമാനം പേരും ജോലി നഷ്ടപ്പെട്ടവരാണ്.
40 ശതമാനംപേര്‍ തൊഴിലാളികളാണ്. മടങ്ങാന്‍ അപേക്ഷ നല്‍കിയവരില്‍ 10 ശതമാനം പേര്‍ സന്ദര്‍ശക/വിനോദ സഞ്ചാര വിസയിലെത്തിയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ്. നിരവധി സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ പകുതിയിലധികവും കേരളത്തില്‍നിന്നാണ്.
അപേക്ഷകരുടെ എണ്ണം കൂടിയത് സൈറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. എന്നാല്‍ പരിഹരിച്ചെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.






