തലയ്ക്ക്  16 ലക്ഷം രൂപ വിലയിട്ട  നക്‌സല്‍ സ്ത്രീ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

മുംബൈ- പതിനാറ് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നക്‌സല്‍ സ്ത്രീ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കസന്‍സൂര്‍ ദലാമിലെ ഡിവിഷണല്‍ കമ്മിറ്റി അംഗം ശ്രുജനക്ക (48) ആണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിലെ പെന്ധ്ര ഡിവിഷനിലെ സിന്‍ഭട്ടി കാട്ടില്‍ ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടല്‍ നടന്നത്.ഗാഡ്ചിരോലി പോലീസിന്റെ സി 60 കമാന്‍ഡോകളും നക്‌സലുകളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവരുടെ തലയ്ക്ക് 16 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 144 ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവരുടെ പേരില്‍ ഉണ്ടായിരുന്നത്. എകെ 47തോക്ക്, ക്ലേമോര്‍ മൈന്‍, പ്രഷര്‍ കുക്കര്‍, നക്‌സല്‍ സാഹിത്യങ്ങള്‍ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

Latest News