ബസ് അപകടത്തില്‍ പെട്ട് അതിഥി തൊഴിലാളി മരിച്ചു

ഭുവനേശ്വര്‍- അതിഥി തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒറീസയിലേക്ക് പോയ ബസ് അപകടത്തില്‍ പെട്ടു. ഒരാള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒറീസയിലെ  ഗന്‍ജാമിലേക്ക് 70 തൊഴിലാളികളുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. റോഡിന് വശത്തുള്ള മതിലില്‍ തട്ടി ബസ് അപകടത്തില്‍പെടുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
 

Latest News