ന്യൂദൽഹി- ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം നാൽപതിനായിരത്തിലേക്ക്. 24 മണിക്കൂറിൽ 2,644 കേസുകൾ റിപ്പോർട്ടു ചെയ്തതോടെയാണിത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 39,980 ആയി. 24 മണിക്കൂറിനിടെ 83 പേർ മരിച്ചു. ഇതോടെ ആകെ മരമം 1301 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12,296-ത്തിലെത്തി. 24 മണിക്കൂറിനുള്ളിൽ 790 പോസിറ്റീവ് കേസുകളും 36 മരണങ്ങളും റിപ്പോർട്ടു ചെയ്തു. മുംബൈയിൽ മാത്രം 500 ലധികം കേസുകളാണ് പുതുതായി റിപ്പോർട്ടു ചെയ്തത്. മഹാരാഷ്ട്രയിലെ കോവിഡ് കേസുകളിൽ 60 ശതമാനം കേസുകളും റിപ്പോർട്ടു ചെയ്തിരിക്കുന്നത് മുംബൈയിലാണ്.
ഗുജറാത്തിലും രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിൽ 333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,054 ആയി. 262 പേരാണ് ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്.






