ദൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന

ന്യൂദൽഹി- ദൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഒരു ദിവസം 384 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 4122 ആയി. മൂന്നു പേർക്ക് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായി. 89 പേർ രോഗമുക്തരായി. 1256 പേരാണ് ഇതോടകം രോഗമുക്തരായത്. 
96 ഹോട്ട്‌സപോട്ടുകളാണ് ദൽഹിയിലുള്ളത്. ഇവിടെനിന്ന് ആകെ 1,015 രോഗികളെ കണ്ടെത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ദൽഹി. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ദൽഹിക്ക് മുന്നിലുള്ളത്. ദൽഹിയിലെ പതിനൊന്ന് ജില്ലകളും നിലവിൽ റെഡ് സോണിലാണ്. മെയ് 17 വരെയാമ് ഈ ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 

Latest News