മദീന - കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാത്തതിനും മറ്റു നിയമ ലംഘനങ്ങൾക്കും ഒരാഴ്ചക്കിടെ മദീനയിൽ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന 110 സ്ഥാപനങ്ങൾ നഗരസഭ അടപ്പിച്ചു. 578 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. ഉപയോഗശൂന്യമായ 9445 കിലോ ഭക്ഷ്യവസ്തുക്കൾ പരിശോധനക്കിടെ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
റസ്റ്റോറന്റുകളിൽ നിന്നും വ്യാപാര കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കളുടെ 439 സാമ്പിളുകൾ ലാബ് പരിശോധനക്കായി നഗരസഭാധികൃതർ ശേഖരിച്ചു. ഒരാഴ്ചക്കിടെ വ്യാപാര സ്ഥാപനങ്ങളിൽ 2222 ഫീൽഡ് പരിശോധനകളാണ് ശാഖാ ബലദിയകൾക്കു കീഴിലെ ഫീൽഡ് സംഘങ്ങൾ നടത്തിയത്.






