ദോഹ- കൊല്ലം മൈലാപ്പൂര് ഉമയനല്ലൂര്‍ പേരയം സ്വദേശി ഷെമീര്‍ ലത്തീഫ് (48) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. ദോഹ അസീസിയില്‍ ആണ് താമസിച്ചിരുന്നത്. ചെപ്പള്ളി അബ്ദുള്‍ ലത്തീഫിന്റെയും അഷ്റഫുന്നിസയുടേയും മകനാണ്.
ഭാര്യ: ഷിഫ. മകള്‍: ഹഫ്സ. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.






