ഖത്തറില്‍ 776 പേര്‍ക്ക് കൂടി കോവിഡ്

ദോഹ- ഖത്തറില്‍ ശനിയാഴ്ച 776 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 4,002 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗസ്ഥിരീകരണം. ഇതോടെ രോഗബാധിതരുടെ എണ്ണം 14,872 ആയി. രോഗവിമുക്തി നേടിയവരുടെ എണ്ണം 1,534 ആയി വര്‍ധിച്ചിട്ടുണ്ട്. 98 പേരാണ് സുഖം പ്രാപിച്ചത്. അതേസമയം, 13,326 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 12 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

 

Latest News