Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നു

ഷാര്‍ജ- ഞായറാഴ്ച മുതല്‍ ഷാര്‍ജയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറമേ, റസ്റ്ററന്റുകള്‍, കഫ്റ്റീരിയകള്‍, ബാര്‍ബര്‍ ഷോപ്പുകളെല്ലാം  വ്യവസ്ഥകളോടെ തുറക്കുന്നുണ്ട്. 30 ശതമാനം പേരായിരിക്കും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുക. ആളുകള്‍ക്കുള്ള പ്രവേശനവും ഇതേ പരിധിയിലായിരിക്കും.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നഗരം ഏകദേശം പഴയ രീതിയിലാകുമെന്നാണ് പ്രതീക്ഷ.
സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണമുണ്ടാകും.  സാമൂഹിക അകലം പാലിച്ചായിരിക്കണം വ്യാപാരവും സേവനവുമെന്ന് ഷാര്‍ജ സാമ്പത്തിക കാര്യാലയ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News