ജലന്ധര്‍-ലോക് ഡൗണ്‍ ലംഘിച്ച് വാഹനമോടിക്കുന്നത് തടഞ്ഞ എ.എസ്.ഐയെ ബോണറ്റില്‍ കുരുക്കി യുവാവ് മീറ്ററുകളോളം കാറോടിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. വാഹനമോടിച്ച അമോല്‍ മെമിയെ(20) പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ ജലന്ധര്‍ മില്‍ക് ബാര്‍ ചൗക്കില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ അമോലിന്റെ എര്‍ട്ടിഗ കാറിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളോട് യാത്രാരേഖകള്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊടുന്നനെ ഇയാള്‍ കാറോടിച്ച് പോകുകയായിരുന്നുവെന്നും എ.എസ്.ഐ ബോണറ്റില്‍ കുരുങ്ങിയതുപോ നോക്കാതെമീറ്ററുകളോളം കാറോടിച്ചുവെന്നും പറയുന്നു. എ.എസ്.ഐയെ രക്ഷിക്കാനായി മറ്റ് ഉദ്യോഗസ്ഥര്‍ പിറകെ ഓടിയെത്തിയ ശേഷമാണ് ഇയാള്‍ കാര്‍ നിര്‍ത്തിയത്.
പോലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനും മതിയായ രേഖകള്‍ ഇല്ലാതെ ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിനും യാവിവനെതിരെ കേസെടുത്തു.






