Sorry, you need to enable JavaScript to visit this website.

ചുനി ദാ കൈവിട്ട അവസരം

ഇന്ത്യൻ ഫുട്‌ബോൾ കൈവിട്ട രണ്ടവസരങ്ങളിലൊന്നായിരുന്നു അത്. 1950 ലെ ബ്രസീൽ ലോകകപ്പ് കളിക്കാൻ ക്ഷണം ലഭിച്ചപ്പോൾ അതിന്റെ പ്രാധാന്യം ഇന്ത്യ മനസ്സിലാക്കിയില്ല. അക്കാലത്ത് ഒളിംപിക്‌സ് ഫുട്‌ബോളായിരുന്നു എല്ലാം. ചുനിഗോ സ്വാമിക്ക് ഇംഗ്ലിഷ് ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്പറിന് കളിക്കാൻ അവസരം ലഭിച്ചതായിരുന്നു മറ്റൊന്ന്. മോഹൻ ബഗാനെ അഗാധമായി സ്‌നേഹിച്ച ചുനി ദാ ആ ക്ഷണം പുറംകൈ കൊണ്ട് തട്ടി. റൊണാൾഡിഞ്ഞോയെയും റോബിഞ്ഞോയെയും പോലെ ഒരുപറ്റം ഡിഫന്റർമാർക്കിടയിലൂടെ ഡ്രിബ്ൾ ചെയ്തു മുന്നേറാൻ കഴിയുമായിരുന്നു ചുനിഗോക്കെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത കോച്ചുമായ സുഭാഷ് ഭൗമിക് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിലോ ബാഴ്‌സലോണയിലോ റയൽ മഡ്രീഡിലോ കളിക്കാൻ ഇന്ന് ഒരു ഇന്ത്യൻ ഫുട്‌ബോളർക്ക് അവസരം കിട്ടുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കുക. ഇന്ത്യ ലോകകപ്പ് കളിച്ചിരുന്നുവെങ്കിൽ, ചുനി ദാ ടോട്ടനത്തിന്റെ ജഴ്‌സിയിട്ടിരുന്നുവെങ്കിൽ.. ഇന്ത്യൻ ഫുട്‌ബോളിനെ അത് ഒരുപാട് ഉയരങ്ങളിലേക്ക് നയിച്ചേനേ. പിന്നീട് ഇന്ത്യൻ ടീമിനോ മറ്റൊരു ഇന്ത്യൻ കളിക്കാരനോ അതുപോലൊരു അവസരം കൈവന്നില്ല. ഇന്ന് യൂറോപ്പിലെ നാലാംകിട ക്ലബ്ബുകളിൽനിന്ന് വരെ ഇന്ത്യൻ കളിക്കാർക്ക് ക്ഷണം ലഭിച്ചാൽ അത് വലിയ വാർത്തയാവും. 


കൊറോണക്കാലത്ത് ഇന്ത്യൻ ഫുട്‌ബോൾ നേരിട്ട ഇരട്ട ദുരന്തമാണ് പി.കെ ബാനർജിയുടെയും ചുനിഗോസ്വാമിയുടെയും വിയോഗം. പി.കെ ബാനർജിക്കു പിന്നാലെ ചുനിഗോസ്വാമിയും ഓർമകളിലേക്ക് വിടവാങ്ങുമ്പോൾ ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണദശയുടെ അവശേഷിക്കുന്ന തുടിപ്പുകളാണ് ചരിത്രമാവുന്നത്. എൺപത്തിരണ്ടുകാരനായ ചുനിഗോ ഹൃദാഘാതംമൂലമാണ്  കൊൽക്കത്തയിൽ അന്തരിച്ചത്. ഒരേസമയം ഇന്റർനാഷനൽ ഫുട്‌ബോളറും ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമായിരുന്നു അദ്ദേഹം. 
ചുനിഗോയുടെ സ്വർഗത്തിലേക്കുള്ള യാത്ര ഭൂമിയെ ദരിദ്രമാക്കിയെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞത്. ചുനിഗോയുടെയും പി.കെ ബാനർജിയുടെയും വീരേതിഹാസങ്ങൾ കേട്ടാണ് തങ്ങളൊക്കെ കളിച്ചുവളർന്നതെന്ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ഐ.എം വിജയൻ പറഞ്ഞു. 

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ചുനി ദായുടെ ക്യാപ്റ്റൻസിയിലായിരുന്നു. 1964 ലെ തെൽഅവീവ്  ഏഷ്യാ കപ്പിൽ റണ്ണേഴ്‌സ്അപ്. ബംഗാൾ സിനിമാ ഹീറോ ഉത്തംകുമാറും ബോളിവുഡ് സൂപ്പർതാരം ദിലീപ്കുമാറും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി സർവേപള്ളി രാധാകൃഷ്ണനുമൊക്കെ ചുനിഗോയുടെ ആരാധകരായിരുന്നു. 

അക്ഷരാർഥത്തിൽ ഓൾറൗണ്ടറായിരുന്നു ചുനിഗോസ്വാമി. തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ പ്രതിഭ. ചുനിഗോയെ പോലൊരു പൂർണതയുള്ള കളിക്കാരനെ ഇന്ത്യ പിന്നീട് കണ്ടിട്ടില്ല. ഫുട്‌ബോളിൽ ഇന്ത്യയെ ഏഷ്യൻ ഗെയിംസ് സ്വർണത്തിലേക്കും ക്രിക്കറ്റിൽ ബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലേക്കും നയിച്ചു അദ്ദേഹം. രഞ്ജിയിൽ ചുനിഗൊ ഉൾപ്പെട്ട ടീം രണ്ടു തവണ ഫൈനലിലെത്തി. 1962 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചതാണ് ഫുട്‌ബോൾ ജീവിതത്തിൽ ചുനിഗോസ്വാമിയുടെ അവിസ്മരണീയ നിമിഷം. ഫൈനലിൽ തെക്കൻ കൊറിയയെ ഇന്ത്യ 2-1 ന് തോൽപിക്കുകയായിരുന്നു. ക്രിക്കറ്റിൽ അദ്ദേഹം ഓൾറൗണ്ടറായിരുന്നു. ആ പ്രതിഭക്കു ചേരുന്ന പദവി. വലങ്കൈയൻ ബാറ്റ്‌സ്മാനും നന്നായി ഇൻസ്വിംഗർ എറിയുന്ന വലങ്കൈയൻ മീഡിയംപെയ്‌സറുമായിരുന്നു ചുനിഗോ. ക്ലബ് തലത്തിൽ ഹോക്കിയും ടെന്നിസും കളിച്ച അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. ഒരു ബംഗാളി സിനിമയിൽ അഭിനയിച്ച അദ്ദേഹം 2005 ൽ കൊൽക്കത്തയുടെ ശരീഫായി. 


ഇന്റർനാഷനൽ ഫുട്‌ബോളിൽ 1956 മുതൽ എട്ടു വർഷക്കാലം 50 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. എന്നും മോഹൻ ബഗാനു കളിക്കാനായി തന്റെ കഴിവ് മാറ്റിവെച്ചു. 1954 മുതൽ 1968 വരെ ബഗാന്റെ ജഴ്‌സിയിട്ടു. 1962 ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇന്നും ഇന്റർനാഷനൽ ഫുട്‌ബോളിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമാണ് ഇത്. 1964 ലെ ഏഷ്യാ കപ്പിൽ റണ്ണർഅപ്പായ ഇന്ത്യൻ ടീമിനെ നയിച്ചതും ചുനിഗോസ്വാമി ആയിരുന്നു. ആറു മാസത്തിനു ശേഷം മെർദേക്കാ കപ്പിൽ തലനാരിഴക്ക് ബർമയോട് തോൽക്കുകയായിരുന്നു. 1960 ലെ റോം ഒളിംപിക്‌സിൽ കളിച്ചു. 1962 ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത അതേ ടീം തന്നെയായിരുന്നു റോം ഒളിംപിക്‌സിലും കോച്ച് സെയ്ദ് അബ്ദുൽറഹീമിനു കീഴിൽ കളിച്ചത്. ആ ഒളിംപിക്‌സിൽ ഫ്രാൻസിനെ ഇന്ത്യ സമനിലയിൽ തളച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ചുനി ദായുടെ ക്യാപ്റ്റൻസിയിലായിരുന്നു. 1964 ലെ തെൽഅവീവ് ഏഷ്യാ കപ്പിൽ റണ്ണേഴ്‌സ്അപ്. ബംഗാൾ സിനിമാ ഹീറോ ഉത്തംകുമാറും ബോളിവുഡ് സൂപ്പർതാരം ദിലീപ്കുമാറും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി സർവേപള്ളി രാധാകൃഷ്ണനുമൊക്കെ ചുനിഗോയുടെ ആരാധകരായിരുന്നു. 

രഞ്ജിയിൽ ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയുമുൾപ്പെടെ 1592 റൺസെടുക്കുകയും 47 വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. 1968-69 ലെ രഞ്ജി ഫൈനലിലായിരുന്നു ചുനി ദായുടെ മികച്ച പ്രകടനം. ആദ്യ ഇന്നിംഗ്‌സിൽ 96 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 84 റൺസും സ്‌കോർ ചെയ്തു. 1966 ൽ ഗാരി സോബേഴ്‌സിന്റെ വെസ്റ്റിൻഡീസിനെ തോൽപിച്ചതാണ് ക്രിക്കറ്റിൽ ചുനിഗോയുടെ ഏറ്റവും വലിയ നേട്ടം. ക്രിക്കറ്റിൽ ചുനിഗോയുടെ കഴിവ് മനസ്സിലാക്കിയ സോബേഴ്‌സ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ഇന്ത്യയുടെ ഇന്റർനാഷനൽ ഫുട്‌ബോളറാണ് എന്നറിഞ്ഞ് അമ്പരന്നു പോവുകയും ചെയ്തുവെന്നാണ് അക്കാലത്തെ കഥ.


1957 ൽ ബർമക്കെതിരെ ഏഷ്യൻ ഗെയിംസിൽ ഗോളോടെയായിരുന്നു ചുനിഗോസ്വാമിയുടെ അരങ്ങേറ്റം. 3-2 ന് ഇന്ത്യ ജയിച്ചു. 16 മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനായി. 13 ഗോളടിച്ചു. 1964 ൽ ഇരുപത്തേഴാം വയസ്സിൽ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. 
കൽക്കത്ത യൂനിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ ഒരേസമയം യൂനിവേഴ്‌സിറ്റിയുടെ ഫുട്‌ബോൾ, ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനെന്ന അപൂർവ പദവി അദ്ദേഹം സ്വന്തമാക്കി. ഇന്റർനാഷനൽ ഫുട്‌ബോളിൽ നിന്ന് ഇരുപത്തേഴാം വയസ്സിൽ വിരമിച്ച ശേഷമാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ സജീവമായത്. 1962 മുതൽ 1973 വരെ 46 മത്സരങ്ങളിൽ ബംഗാളിന്റെ കുപ്പായമിട്ടു. 1971-72 സീസണിൽ നായകനായി. 1966 ൽ ഗാരി സോബേഴ്‌സിന്റെ വെസ്റ്റിൻഡീസിനെ തോൽപിച്ചതാണ് ക്രിക്കറ്റിൽ ചുനിഗോയുടെ ഏറ്റവും വലിയ നേട്ടം. സെൻട്രൽ ആന്റ് ഈസ്റ്റ് സോൺ ടീമിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ചത് ചുനിഗോസ്വാമിയും സുബ്രതൊ ഗുഹയുമായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റുൾപ്പെടെ ചുനിഗോസ്വാമി ആ മത്സരത്തിൽ എട്ടു വിക്കറ്റെടുത്തു. ക്രിക്കറ്റിൽ ചുനിഗോയുടെ കഴിവ് മനസ്സിലാക്കിയ സോബേഴ്‌സ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ഇന്ത്യയുടെ ഇന്റർനാഷനൽ ഫുട്‌ബോളറാണ് എന്നറിഞ്ഞ് അമ്പരന്നു പോവുകയും ചെയ്തുവെന്നാണ് അക്കാലത്തെ കഥ. പിറ്റേവർഷം കൽക്കത്ത ലീഗിൽ ചുനിഗോയുടെ ഗോളിൽ ഈസ്റ്റ് ബംഗാളിനെ ബഗാൻ തോൽപിച്ചതാണ് മുഹമ്മദൻ സ്‌പോർടിംഗ് ക്ലബ്ബിനെ കിരീടത്തിലേക്കു മുന്നേറാൻ സഹായിച്ചത്. കളി കഴിഞ്ഞ് വീട്ടിലെത്തിയ ചുനി ദാ കണ്ടത് മുഹമ്മദൻസ് ആരാധകർ കൊടുത്തയച്ച ബിരിയാണി പാക്കറ്റുകളുടെ കൂമ്പാരമായിരുന്നു. 


1971-72 രഞ്ജി സീസണിൽ ബംഗാളിന്റെ നായകനായി. ആ വർഷത്തെ ഫൈനലിൽ ബോംബെയോട് അവരുടെ തട്ടകമായ ബ്രാബോൺ സ്‌റ്റേഡിയത്തിലാണ് ബംഗാൾ തോറ്റത്. ഒരുപാട് കാലം ക്രിക്കറ്റിൽ തുടരാമായിരുന്നുവെങ്കിലും പൊടുന്നനെ ചുനിഗൊ രംഗത്തു നിന്ന് മറയുകയായിരുന്നുവെന്ന് അന്ന് ബോംബെക്കു കളിച്ച മിലിന്ദ് രഗെ ഓർക്കുന്നു. രഞ്ജിയിൽ ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയുമുൾപ്പെടെ 1592 റൺസെടുക്കുകയും 47 വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. 1968-69 ലെ രഞ്ജി ഫൈനലിലായിരുന്നു ചുനി ദായുടെ മികച്ച പ്രകടനം. ആദ്യ ഇന്നിംഗ്‌സിൽ 96 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 84 റൺസും സ്‌കോർ ചെയ്തു. ഫുട്‌ബോളിൽ ഉയരങ്ങളിൽ നിൽക്കുന്ന 1962-63 സീസണിലാണ് ചുനിഗൊ ആദ്യ രഞ്ജി സീസൺ കളിച്ചത്.

അറുപതുകളിലാണ് ചുനിഗോ സ്വാമിക്ക് ഇംഗ്ലിഷ് ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്പറിന് കളിക്കാൻ അവസരം ലഭിച്ചത്. മോഹൻ ബഗാനെ അഗാധമായി സ്‌നേഹിച്ച ചുനി ദാ  ആ ക്ഷണം പുറംകൈ കൊണ്ട് തട്ടി. റൊണാൾഡിഞ്ഞോയെയും റോബിഞ്ഞോയെയും പോലെ ഒരുപറ്റം ഡിഫന്റർമാർക്കിടയിലൂടെ ഡ്രിബ്ൾ ചെയ്തു മുന്നേറാൻ കഴിയുമായിരുന്നു ചുനിഗോക്കെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത കോച്ചുമായ സുഭാഷ് ഭൗമിക് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിലോ ബാഴ്‌സലോണയിലോ റയൽ മഡ്രീഡിലോ കളിക്കാൻ ഇന്ന് ഒരു ഇന്ത്യൻ ഫുട്‌ബോളർക്ക് അവസരം കിട്ടുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കുക...

ഇന്നത്തെ ബംഗ്ലാദേശിലെ കിഷോർഗഞ്ചിലായിരുന്നു 1938 ജനുവരി 15 ന് ചുനിഗോയുടെ ജനനം. സുബിമൽ എന്നായിരുന്നു യഥാർഥ നാമം. ചുനിഗോസ്വാമിയും ഈയിടെ അന്തരിച്ച പി.കെ ബാനർജിയും തുളസിദാസ് ബൽറാമും ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണകാലത്തിലെ ഏറ്റവും മികച്ച ആക്രമണത്രയമായിരുന്നു. അന്ന് ഏഷ്യൻ ഫുട്‌ബോളിൽ ഇന്ത്യ മുൻനിരയിലായിരുന്നു. 1962 ൽ ഏഷ്യയിലെ മികച്ച സ്‌ട്രൈക്കറായി ചുനിഗോസ്വാമി തെരഞ്ഞെടുക്കപ്പെട്ടു.  
ഒരേയൊരു ക്ലബ്ബിന് കളിച്ച അപൂർവം കളിക്കാരിലൊരാളായിരുന്നു ചുനിഗോസ്വാമി. ബഗാനോടുള്ള സ്‌നേഹത്തിനു മുന്നിൽ നിരവധി ഓഫറുകൾ അദ്ദേഹം നിരസിച്ചു. 1946 ൽ എട്ടാം വയസ്സിൽ മോഹൻബഗാൻ ജൂനിയർ ടീമിലായിരുന്നു തുടക്കം. 1954 വരെ ജൂനിയർ ടീം അംഗമായിരുന്നു. 1954 ൽ സീനിയർ ടീമിലെത്തി. അഞ്ച് സീസണിൽ ടീമിനെ നയിച്ചു.  തുടർച്ചയായി മൂന്നു തവണ ഡ്യൂറന്റ് കപ്പും നാലു തവണ കൊൽക്കത്ത ലീഗ് കിരീടവും ഈ കാലയളവിൽ ബഗാൻ നേടി. 1960 മുതൽ 1964 വരെ. 1968 ൽ വിരമിക്കുന്നതു വരെ ബഗാൻ കുപ്പായമിട്ടു. ചുനിഗോയുടെ കാലത്ത് ബഗാൻ 31 ട്രോഫികൾ സ്വന്തമാക്കി. ഇരുനൂറിലേറെ ഗോളടിച്ചു. 2005 ൽ മോഹൻബഗാൻ രത്‌ന ബഹുമതി നൽകി ക്ലബ് അദ്ദേഹത്തിന്റെ സേവനങ്ങൾ മാനിച്ചു.


പി.കെ. ബാനർജിയെ പോലെ കരിയർ അവസാനിച്ച ശേഷം ചുനിഗൊസ്വാമി കോച്ചിംഗിലേക്കു തിരിഞ്ഞില്ല. പകരം അടിസ്ഥാനതലത്തിൽ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിച്ചു. ഇന്ത്യൻ ഫുട്‌ബോളിന്റെ നഴ്‌സറിയായ ടാറ്റാ ഫുട്‌ബോൾ അക്കാദമിയിൽ 1986 മുതൽ 1990 വരെ ഡയരക്ടറായിരുന്നു അദ്ദേഹം. നിരവധി പ്രതിഭകളെ ഈ കാലയളവിൽ അക്കാദമി വളർത്തിയെടുത്തു.

Latest News