കോവിഡ് കാലത്ത് ലണ്ടനില്‍ കുടുങ്ങിയ  ശ്രീകല

ആലപ്പുഴ-സീരിയല്‍ താരം ശ്രീകല കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ്. ലണ്ടനില്‍ കോവിഡ് പടരുന്ന സമയത്താണ് ശ്രീകലയും കുടുംബവും അവിടെ കുടുങ്ങിപ്പോയത്. ഭര്‍ത്താവ് വിപിന്‍ അവിടെ ഐടി പ്രൊഫഷനലാണ്. ലണ്ടനില്‍ കോവിഡ് ഗുരുതരമാണെന്നും നാട്ടിലെത്താന്‍ കൊതിയാകുന്നു എന്നും ശ്രീകല ടിവി അഭിമുഖത്തില്‍ പറയുന്നു.
ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. രോഗം വന്നാല്‍ വീട്ടിലിരിക്കുക. പാരസെറ്റമോള്‍ കഴിക്കുക. ഇതാണ് രീതി. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പലരും ആശുപത്രികളില്‍ എത്തുക. നഗരത്തില്‍ നിന്നും മാറിയുളള ഒരുള്‍ പ്രദേശത്താണ് ലണ്ടനില്‍ തങ്ങളുടെ വീടെന്നും ശ്രീകല പറയുന്നു. നാട്ടിലെ പോലെയല്ല ഇവിടുത്ത സംസ്‌കാരം. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്.
 സ്വന്തം ഫ്‌ളാറ്റില്‍ പോലും അനാവശ്യമായി ഒച്ചയൊന്നും ഉണ്ടാക്കാന്‍ പാടില്ല. ഞാന്‍ വന്ന സമയത്ത് ഫ്‌ളാറ്റില്‍ നൃത്തം അഭ്യസിച്ചിരുന്നു. അടുത്ത ദിവസം താഴെയുളളവര്‍ വന്ന് പരാതി പറഞ്ഞു. നമ്മുടെ നാട്ടില്‍ വളരെ ഭംഗിയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വാര്‍ത്തകളിലൂടെ കാണാറുണ്ട്. നാട് എറ്റവുമധികം മിസ് ചെയ്യുന്ന സമയമാണ്. ഫ്‌ളാറ്റിനുളളില്‍ അടച്ചിരുപ്പാണ്.
 ഞങ്ങളുടെ അടുത്തൊന്നും അധികം മലയാളികളില്ല. കോവിഡ് എത്രയം വേഗം നിയന്ത്രണ വിധേയമാകണേ എന്നാണ് ഇപ്പോഴുളള പ്രാര്‍ത്ഥന. എന്നിട്ട് വേണം നാട്ടിലേക്കുളള യാത്ര പ്ലാന്‍ ചെയ്യാന്‍- നടി പറഞ്ഞു.

Latest News