Sorry, you need to enable JavaScript to visit this website.

ഋഷിക്കും ഇര്‍ഫാനും അനുശോചനമറിയിച്ച് ആലിസ് വെല്‍സ്

വാഷിങ്ടണ്‍- ബോളിവുഡ് ഇതിഹാസങ്ങളായ ഋഷി കപൂറിന്റെയും ഇര്‍ഫാന്‍ ഖാന്റെയും മരണത്തില്‍ ദു:ഖം പ്രകടിപ്പിച്ച് മുതിര്‍ന്ന യു.എസ് നയതന്ത്ര പ്രതിനിധി ആലിസ് വെല്‍സ്.ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ നിങ്ങളെ മിസ് ചെയ്യുമെന്നാണ് അവര്‍ കുറിച്ചത്.ഒരു ദിവസത്തെ ഇടവേളകളിലായി വിടപറഞ്ഞ രണ്ട് ബോളിവുഡ് ഇതിഹാസങ്ങള്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ നായകരാണവര്‍. തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യും.ആലീസ് ട്വീറ്റ് ചെയ്തു.അര്‍ബുദത്തോട് പടപൊരുതിയാണ് ഇരു നടന്മാരും വിടവാങ്ങിയത്. ഇര്‍ഫാന്‍ഖാന്‍ ബുധനാഴ്ചയും ഋഷി കപൂര്‍ ഇന്നലെയുമാണ് അന്തരിച്ചത്.
 

Latest News