ജിദ്ദ- കോവിഡ് ബാധിച്ചു കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസന്റെ (56) മൃതദേഹം ദഹ്്ബാനിലെ ഖബറിസ്ഥാനില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമുള്ള നടപടിക്രമങ്ങള്‍് പൂര്‍ത്തീകരിച്ച് ഖബറടക്കി. കെ.എം.സി.സി നേതാക്കളായ മജീദ് പുകയൂര്‍, പി.കെ അലി അക്്ബര്‍, വി.പി മുസ്തഫ, ബാവ അരിമ്പ്ര, ലത്തീഫ് പടിക്കല്‍ എന്നിവര്‍ ഖബറടക്കത്തില്‍ പങ്കെടുത്തു. മഹ്്ജര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഉച്ചയോടെയാണ് ദഹ്ബാനിലെത്തിച്ച് ഖബറടക്കിയത്.
ഹസന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പനിയെത്തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവിടെവെച്ചാണ് മരിച്ചത്. ഹസന്റെ മരണത്തോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയളികളുടെ എണ്ണം ആറായി. മദീനയില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ഷബ്‌നാസ്, റിയാദില്‍ മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍, വിജയകുമാരന്‍ നായര്‍ (51), അല്‍ ഖസീമില്‍ മരിച്ച ആലപ്പുഴ സ്വദേശി ഹസീബ് ഖാന്‍ (51) മക്കയില്‍ മരിച്ച തെന്നല സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്‌ലിയാര്‍ (57) എന്നിവരാണ് മറ്റു മലയാളികള്‍.






