കോവിഡ്: യു.എ.ഇയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു

പ്രകാശ് കൃഷ്ണന്‍, മുസ്തഫ

അബുദാബി- കോവിഡ് ബാധിച്ച് യു.എ.ഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ (62), പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണന്‍ (55) എന്നിവരാണ് മരിച്ചത്.
അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്ന മുസ്തഫ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ പാലപ്പെട്ടി ബാപ്പു. ഭാര്യ: റംല. മക്കള്‍: അനീഷ, റംസിസ്. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ബഷീര്‍, പരേതനായ അബ്ദുസ്സലാം, സുഹറ, സഫിയ. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പ്രകാശ് കൃഷ്ണന്‍ കപ്പല്‍ ജീവനക്കാരനായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം അബുദാബിയില്‍ സംസ്‌കരിച്ചു.

 

Latest News