ദോഹ- ഖത്തറില്‍ കോവിഡ് 19 ബാധിച്ച് രണ്ട് വിദേശികള്‍കൂടി മരിച്ചു. ഇതോടെ കോവിഡ് മരണസംഖ്യ 12 ആയി. 96, 40 വയസുള്ള പ്രവാസികളാണ് മരണമടഞ്ഞത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇരുവര്‍ക്കും വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുണ്ടായിരുന്നു. ഇന്ന് പുതുതായി 687 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, 64 പേര്‍ കൂടി രോഗവിമുക്തരായി. ആകെ കോവിഡ് 19 ബാധിതര്‍ 14,096 ആണ്.






