യു.എ.ഇയില്‍ ആറ് മരണം കൂടി, 557 പുതിയ രോഗികള്‍

ദുബായ് -യു.എ.ഇയില്‍ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച ആറു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 13,038 ആയതായി ആരോഗ്യ–മന്ത്രാലയം അറിയിച്ചു. ആകെ മരണ സംഖ്യ 111 ആയി. ഇന്ത്യയടക്കം വ്യത്യസ്ത രാജ്യക്കാരാണ് മരിച്ചവര്‍. 114 പേര്‍ പുതുതായി രോമുക്തി നേടിയതോടെ ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 2,543 ആയി. വലിയ തോതില്‍ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest News