ഇസ്‌ലാമാബാദ്- പാകിസ്ഥാന്‍ ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 990 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 24 പേര്‍ മരിക്കുകയും ചെയ്തതായി പാകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതോടെ കോവിഡ്മൂലം മരിച്ചവരുടെ എണ്ണം 385 ആയി. രോഗബാധിതരുടെ എണ്ണം 16,817 ആണ്.
പാകിസ്ഥാനില്‍ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഉന്നത രാഷ്ട്രീയ നേതാവാണ് ആസാദ് ഖൈസര്‍. നേരത്തെ സിന്ധ് ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായിലിനും രോഗം സ്ഥിരീകരിച്ചിരുന്നു.






