ജിദ്ദ- സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ആറായി. ജിദ്ദയില്‍ കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മലപ്പറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസന് കോവിഡ് ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.
56 വയസ്സായിരുന്ന ഇദ്ദേഹത്തിന്റെ സ്രവ പരിശോധന ഫലം കഴിഞ്ഞ ദിവസം രാത്രിയാണ് ലഭിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കരുതല്‍ നിരീക്ഷണത്തിലാണ്.
പനിയെ തുടര്‍ന്ന് ഹസ്സനെ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്.