Sorry, you need to enable JavaScript to visit this website.

ലോക്ഡൗൺ കാലത്തെ കുട്ടിക്കളികൾ 

കുട്ടികൾ അവരുടെ സർഗ സിദ്ധികൾ കണ്ടെത്തുന്ന കാഴ്ച വളരെ രസകരം തന്നെയാണ്. ഒമാനിൽ കോവിഡ് കാരണം ലോക്ഡൗൺ ആയിരിക്കുമ്പോൾ വീടകം തന്നെ കളിക്കളവും ഡ്രാമ തീയേറ്ററും ഷോർട് ഫിലിം ഷൂട്ടിംഗുമായി വീട്ടിലിരിപ്പിന്റെ മടുപ്പ് അകറ്റുകയാണ് കുട്ടികളേറെയും.  
ഇന്ത്യൻ സ്‌കൂൾ വാദി കബീറിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് വയസ്സുകാരിയായ അഹ്‌ലാമും ഇതേ സ്‌കൂളിലെ ഹൈസ്‌കൂളിൽ പഠിക്കുന്ന അമീനും ചേർന്ന് തയാറാക്കിയ വീഡിയോയിലെ ഉള്ളടക്കം രസകരമാണ്. അവരുടെ വീട്ടിലെ കുഞ്ഞു കൃഷി തോട്ടത്തിൽനിന്ന് പറിച്ചെടുത്ത കറ്റാർവാഴ (അലുവേര) യുടെ ഇലയിലെ അകകാമ്പ് (ജെൽ) കൊണ്ട് പോഷക സമ്പുഷ്ടമായ ഒന്നാന്തരം ജ്യൂസ് ഉണ്ടാക്കുന്ന കഥ പറയുകയാണ് കുട്ടികൾ. കുട്ടികളുടെ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഒമാനിൽ അൽ റയ്യാൻ ഗ്രാഫിക്‌സ് നടത്തുന്ന എറണാകുളം സ്വദേശി അബ്ദുറഹ്മാന്റേയും, സുമയ്യയുടേയും മക്കളാണ് അഹ്‌ലാമും, അമീനും. സോഷ്യൽ മീഡിയയിൽനിന്ന് കുട്ടികൾക്ക് ലഭിച്ച പ്രോത്സാഹനം അടുത്ത വീഡിയോ ചെയ്യാൻ അവർക്ക് പ്രചോദനമായിരിക്കയാണ്.
ചിന്നൂസ് ബ്ലിസിൽ എന്ന യു ട്യൂബ് ചാനലിൽ ORU JUICE ANKAM എന്ന പേരിൽ വീഡിയോ കാണാൻ കഴിയും.

Latest News