നട്ടുവളർത്താം,നന്മയുള്ള കൂട്ടു കുടുംബ കൃഷി

അരിയുണ്ടാവുന്ന മരമേതെന്ന് കുട്ടികൾ ചോദിച്ചതായി നാം അത്ഭുതത്തോടെ പറയാറുണ്ട്. പക്ഷെ അത്തരമൊരു ചോദ്യം പുതുതലമുറ ചോദിക്കുകയും മുതിർന്നവർ ഉത്തരം തേടി അലയുകയും ചെയ്യുന്ന ഒരു കലികാലം അതിവിദൂരമല്ല. നെൽപ്പാടങ്ങളും കൃഷിഭൂമിയും കോൺക്രീറ്റ് പാടങ്ങളായി മാറുമ്പോൾ രാജ്യത്തിന് മാതൃകയാണ് നാറാണത്ത് കരിഞ്ചാപ്പാടി കർഷകഗ്രാമം. കൂട്ട് കുടുംബ കൃഷിരീതികൾ പരീക്ഷിച്ച് വിജയിച്ച കുടുംബങ്ങളുമുണ്ട് ഈ ഗ്രാമത്തിൽ. വാഴക്കുലയും ചീരയും മുളകും വീട്ടിലേക്കാവശ്യമായ എല്ലാം പച്ചക്കറികളും വീട്ടുവളപ്പിൽ നിന്ന് തന്നെ അടുക്കളയിലേക്ക് എത്തിക്കുന്ന മാതൃകാകൂട്ട് കുടുംബമിതാ രാമപുരം നാറാണത്ത് നഷ്ടപ്പെട്ട പാരമ്പര്യകാർഷിക സംസ്‌കൃതി തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പൊതുപ്രവർത്തകനും പുഴക്കാട്ടിരി പഞ്ചായത്ത് മുസ്്‌ലിം ലിഗ് കമ്മിറ്റി സെക്രട്ടറിയുമായ കരുവള്ളി പാത്തിക്കൽ മുസ്തഫയും ഭാര്യയും രാമപുരം സർവീസ് സഹകരണ ബാങ്ക് സ്റ്റാഫുമായ പൂക്കോട്ടു പാടം തൊട്ടിയിൽ അസ്മാബിയും മക്കളായ മുഹമ്മദ് അൻഷിഫ്, അൻഷാ ഫാത്തിമ, സന മുസ്തഫയും ചേർന്നുള്ള കുടുംബ കൃഷി വിളവെടുത്തത്.

നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ എത്ര തിരക്ക് പിടിച്ച ജീവിതയാത്രയിലാണെങ്കിലും വിഷരഹിത നല്ല ഭക്ഷണക്രമത്തിനായി പങ്ക് ചേരാനാവും,
നന്മ വിളയിക്കും കൈകളാൽ, 
മണ്ണിൽ പൊന്നുവിളയിക്കാം,
വീണ്ടെടുക്കാം വിളനിലങ്ങൾ,
പൊന്നിൽ കതിർക്കുലയേന്താം,
പാഠപുസ്തകങ്ങളിലെ കൃഷി അറിവിനോടൊപ്പം വിദ്യാർഥികളിൽ കാർഷിക സംസ്‌കാരം ഊട്ടി ഉറപ്പിക്കാനും കുടുംബ കൂട്ട് കൃഷികൾ പ്രചോദനമാകും.


 

Latest News