സൗദിയില്‍ വിദേശികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നു; രണ്ടു ദിവസം സമയം നല്‍കി

റിയാദ് - വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്ന കെട്ടിടങ്ങളില്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളും വ്യവസ്ഥകളും പൂര്‍ത്തിയാക്കുന്നതിന് റിയാദ് നഗരസഭ രണ്ടു ദിവസം സമയം നല്‍കി. തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തുന്നതിന് 16,084 തൊഴിലാളികള്‍ കഴിയുന്ന കെട്ടിടങ്ങള്‍ റിയാദ് നഗരസഭക്കു കീഴിലെ സബ്കമ്മിറ്റികള്‍ 48 മണിക്കൂറിനിടെ പരിശോധിച്ചതായി നഗരസഭ അറിയിച്ചു.

നിശ്ചിത സമയത്തിനകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കെട്ടിടങ്ങളുടെ മുന്‍വശങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2020/04/30/p2riyadh.jpg

Latest News