കോവിഡ്: ഇന്ത്യയില്‍ ആശ്വാസ കണക്കുമായി ആരോഗ്യമന്ത്രാലയം

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
8324 പേരാണ് ഇതുവരെ രോഗമുക്തരായത്. മൊത്തം രോഗബാധിതരില്‍ 25.19 ശതമാനമാണിത്. നേരത്ത 13.06 ശതമാനായിരുന്നത് കഴിഞ്ഞ 14 ദിവസത്തിനിടെ 25 ശതമാനമായാണ് വര്‍ധിച്ചത്.   

നിലവില്‍ 3.2 ശതമാനമാണ് മരണനിരക്ക്. 65 ശതമാനം പുരുഷന്മാരും 35 ശതമാനം സ്ത്രീകളുമാണ് മരിക്കുന്നത്. നേരത്തെ 3.4 ദിവസം കൊണ്ട് ഇരട്ടിയായിരുന്ന കോവിഡ് കേസുകള്‍ ഇപ്പോള്‍ 11 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്.

 

Latest News