പ്രവാസികളെത്തും മുമ്പ് ക്വാറന്റൈന്‍  സൗകര്യങ്ങള്‍ പരിശോധിക്കണം-ആന്റണി 

കണ്ണൂര്‍-പ്രവാസികള്‍ക്ക് വേണ്ടി കേരളത്തില്‍ തയ്യാറാക്കിയ ക്വാറന്റെന്‍ കേന്ദ്രങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്ന്  ഏ.കെ.ആന്റണി. വിദേശരാജ്യങ്ങളില്‍ നിന്നും കടന്നുവരേണ്ട രണ്ട് ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ള പ്രവാസികളെ  
ക്വാറന്റൈന്‍ ചെയ്യാന്‍ ഇവിടെ  ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ആരോഗ്യ സംഘടനാ  പ്രതിനിധികളും ചേര്‍ന്ന് മുന്‍കൂട്ടി പരിശോധിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഏ.കെ.ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് എം.പിമാരും എംഎല്‍എമാരും കണ്ണൂര്‍,കാസര്‍കോട് ഡിസിസി പ്രസിഡന്റ്മാരും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് മുന്നില്‍  നടത്തിയ പ്രതിഷേധ ധര്‍ണ്ണയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് എകെ ആന്റണി നിലപാട് വ്യക്തമാക്കിയത്. എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന സര്‍ക്കാറിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് തന്നെ പ്രവാസികള്‍ നാട്ടില്‍ എത്തുന്നതിനുമുമ്പ് 
ഔദ്യോഗികമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നത് ഗുണപ്രദമാകുമെന്നും പോരായ്മകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഇത് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


 

Latest News