സൗദിയില്‍ റെക്കോര്‍ഡ് കോവിഡ് കേസുകള്‍; അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുത്

റിയാദ് - സൗദി അറേബ്യയില്‍ ഇന്ന് റെക്കോര്‍ഡ് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ഉണര്‍ത്തി.

വിശുദ്ധ റമദാന്‍ കണക്കിലെടുത്താണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് തിക്കും തിരക്കുമുണ്ടാക്കുന്നത് കൊറോണ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കും. ഇത്തരം ഉല്‍പന്നങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആളുകള്‍ അകലം പാലിക്കണം. ഭക്ഷ്യവസ്തുക്കള്‍ സ്വീകരിക്കുന്നതിന് തിക്കും തിരക്കുമുണ്ടാക്കുന്നതിലും നല്ലത് ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

1,325 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതോടെ  രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 21,402 ആയിട്ടുണ്ട്.
മരിച്ച അഞ്ച് പേരും വിദേശികളാണ്. കിഴക്കന്‍ പ്രവിശ്യയിലും മക്കയിലുമാണ് ഇവര്‍ മരിച്ചത്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 85 ശതമാനം വിദേശികളും 15 ശതമാനം വിദേശികളുമാണ്.
 രോഗികളില്‍ 125 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്. രാജ്യത്ത് 169 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് വിമുക്തരായവരുടെ എണ്ണം 2,953 ആയി ഉയര്‍ന്നു.

 

Latest News