കാസര്‍കോട്- കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ല കലക്ടര്‍
ഡി. സജിത് ബാബു കരുതല്‍ നിരീക്ഷണത്തില്‍. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്ത്തകന് സജിത്ബാബുവുമായി അഭിമുഖം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ നിരീക്ഷണത്തിലായത്. ഒമ്പതുദിവസം മുമ്പാണ് അഭിമുഖം നടത്തിയത്. കലക്ടറുടെ രണ്ട് ഗണ്മാന്മാരും നിരീക്ഷണത്തിലാണ്. ദൃശ്യമാധ്യമപ്രവര്ത്തകന് കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹവുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ള വരെ നിരീക്ഷണപ്പട്ടികയിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ ക്യാമറാമാന് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.






