Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട്ടില്‍ പ്രതിരോധത്തിന്റെ അമരത്ത് നാലു വനിതകള്‍

കല്‍പറ്റ- വയനാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നാലു വനിതകള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിത എന്നിവരാണ് കൊറോണ വൈറസുമായി ജില്ലയില്‍ പടയടിക്കുന്ന വനിതകളില്‍ പ്രമുഖര്‍. വിശ്രമം പേരിനു മാത്രമാക്കിയാണ് നാലു പേരുടെയും പ്രവര്‍ത്തനം. ഇതിന്റെ ഗുണം ജില്ലയില്‍ പ്രകടവുമാണ്. രാജ്യത്തു മാര്‍ച്ച് 30 നുശേഷം ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ഒന്നാണ് വയനാട്. ജില്ലയില്‍ ഇതിനകം കോവിഡ് സ്ഥിരീകരിച്ച മൂന്നു പ്രവാസികളും സുഖംപ്രാപിച്ചു. നിലവില്‍ 900ല്‍ താഴെ ആളുകളാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്.  
ഗോത്ര മേഖലയിലേതടക്കം  ജീവിതസാഹചര്യങ്ങളും കാലാവസ്ഥയും  ജില്ലയില്‍ കോവിഡ് വ്യാപനത്തിന് അനുകൂലമായേക്കുമെന്ന ഭീതിയിലായിരുന്നു ജനം. എന്നാല്‍ ജില്ലാ ഭരണകൂടം ചിട്ടയോടെ നടത്തിയതും തുടരുന്നതുമായ പ്രവര്‍ത്തനം കൊറോണ സമൂഹവ്യാപന ഭീതി ഒരളവോളം അകറ്റി. ഇതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നാലു വനിതകളും.

https://www.malayalamnewsdaily.com/sites/default/files/2020/04/29/wyd-29adeelaabdullah.jpeg
പരാതികള്‍ക്കിട നല്‍കാതെയാണ് നാലു പേരും സേവനരംഗത്തു നിലയുറപ്പിച്ചത്. ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍,   സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തകര്‍,  മത-സാമൂഹ്യ-സാമുദായിക സംഘടനാ സാരഥികള്‍ എന്നിവരുടെ പ്രവര്‍ത്തനം കോവിഡുമായുള്ള പോരാട്ടം വിജയകരമായി ഏകോപിപ്പിക്കാന്‍ ഈ വനിതകള്‍ക്കായി.
ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ്കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കലക്ടമാരായ കെ. അജീഷ്, മുഹമ്മദ് യൂസുഫ്, ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ്,  ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി.മജീദ് തുടങ്ങിയവരുടെ പിന്തുണ വനിതകള്‍ക്കു കരുത്തായി.
കോവിഡിനെ വരുതിയില്‍ നിര്‍ത്താന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, വനം, എക്‌സൈസ് വിഭാഗങ്ങളുടെ കൈമെയ് മറന്നുള്ള സേവനവും സഹായകമായി.
ജില്ലാ അതിര്‍ത്തികളില്‍ അധ്യാപകരെയടക്കം വിന്യസിച്ചു നടത്തിയ പരിശോധന,  തെരുവില്‍ കഴിയുന്നവരെയടക്കം പട്ടിണിയില്‍നിന്നു രക്ഷിക്കാന്‍ ആരംഭിച്ച സാമൂഹിക അടുക്കളകള്‍,  ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനു നടപ്പിലാക്കിയ പരിപാടികള്‍, ഡൊണേറ്റ് എ ഡ്രഗ് കാമ്പയിന്‍, വിവിധ ഭാഷകളില്‍ തയാറാക്കിയ ലഘുലേഖകളുടെ വിതരണം, ആദിവാസി ഊരുകളിലും തോട്ടം തൊഴിലാളി മേഖലകളിലും സംഘടിപ്പിച്ച  ബോധവത്കരണം തുടങ്ങി കോവിഡ് പ്രതിരോധം  ജില്ലയില്‍ വിജയകരമായി നടത്തുന്നതില്‍ നാലു വനിതകളും വഹിക്കുന്ന പങ്ക് വലുതാണെന്നു കരുതുന്നവരാണ് വയനാട്ടുകാരില്‍ അധികവും.

 

Latest News