ദമാം- പെരുന്നാള്‍ ദിനത്തില്‍ ദമാമിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരി മരിച്ചു. കോഴിക്കോട് ഇടിയങ്ങര വലിയകത്ത് അബ്ദുല്‍ ഖാദറിന്റെയും കൊശാനി വീട്ടില്‍ ഇര്‍ഫാനയുടെയും മകളായ സുഹ ഖാദര്‍ ആണ് മരിച്ചത്.
കോബാറില്‍നിന്ന് ദമാമിലേക്ക് വരുന്ന വഴി കുടുംബം സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡുവക്കില്‍ നിര്‍ത്തി വാഹനം പരിശോധിക്കവേ അതിവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചാണ് വന്‍ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുഹയെ ദമാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മരിച്ചത്. മൂന്നു വയസ്സുള്ള സഹോദരനുണ്ട്.