ദുബായില്‍ ഒമ്പത് കടകള്‍ അടപ്പിച്ചു; കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

ദുബായ്- കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി, വ്യാപാര സ്ഥാപനങ്ങള്‍ തുറന്നപ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത ഒമ്പത് കടകള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക് ഷന്‍ (സിസിസിപി) വിഭാഗം അടപ്പിച്ചു.

18 സ്ഥാപനങ്ങള്‍ക്ക് പിഴയിടുകയും 176 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പരിശോധനയില്‍ 504 സ്ഥാപനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണമായും പാലിക്കുന്നതായും കണ്ടെത്തി.

 

Latest News